ഉപരാഷ്ട്രപതിയുടെ ഖത്തർ സന്ദർശനം അടുത്തമാസം

08:14 AM May 28, 2022 | Deepika.com
ദോഹ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ഖത്തര്‍ സന്ദർശനം ‌അടുത്ത മാസം ആദ്യവാരം നടക്കും. ജൂൺ നാലിനു ദോഹയിലെത്തുന്ന അദ്ദേഹം ഖത്തറിലെ ഔദ്യോഗിക പ്രതിനിധികളുമായും ഭരണരംഗത്തെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

വെങ്കയ്യ നായിഡുവിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണ് ഖത്തറിലേത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുക എന്നതായിരിക്കും സന്ദർശന ലക്ഷ്യം.