ഇന്ത്യൻ അംബാസിഡർ നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
12:10 AM May 27, 2022 | Deepika.com
കുവൈറ്റ് സിറ്റി : കുവൈറ്റ് നിയമമന്ത്രി ജമാൽ ഹദേൽ അൽ ജലവിയുമായി ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പരസഹകരണമുള്ള വിഷയങ്ങളും ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങളും മറ്റും ചർച്ചയായതായി എംബസി അധികൃതർ അറിയിച്ചു.