കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷാപഠന പദ്ധതിയുടെ 2022 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബാസിയ കല സെന്ററിൽ നടന്നു.
കല കുവൈറ്റ് ആക്ടിംഗ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ. സജി സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മാതൃഭാഷ ജനറൽ കണ്‍വീനർ വിനോദ് ജോണ്‍ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കലയുടെ വിവിധ മേഖലയിലെ മാതൃഭാഷ പ്രവർത്തകർ, അധ്യാപകർ എന്നിവർ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചു സംസാരിച്ചു.
കേന്ദ്ര മാതൃഭാഷ സമിതി ജനറൽ കണ്‍വീനർമാരായി വിനോദ് ജോണിനെയും, കണ്‍വീനർമാരായി തോമസ് സെൽവൻ, ഉണ്ണി മാമർ എന്നിവരെ യോഗം തെരഞ്ഞെടുത്തു. മേഖല കണ്‍വീനർമാരായി ബിജു സാമുവൽ (അബാസിയ), ഷാജു സിടി (സാൽമിയ), വി.കെ അജീഷ് (അബു ഹലീഫ), ഗോപിദാസ് (ഫാഹാഹീൽ) എന്നിവരെ തെരഞ്ഞെടുത്തു. കല അബാസിയ മേഖല സെക്രട്ടറി ഹരിരാജ് സ്വാഗതവും മാതൃഭാഷ കണ്‍വീനർ തോമസ് സെൽവൻ നന്ദിയും രേഖപ്പെടുത്തി. ഈ വർഷത്തെ അവധിക്കാല ക്ലാസുകൾ ജൂണ്‍ രണ്ടാംവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈറ്റിന്റെ നാല് മേഖലയിൽ നിന്നും നിരവധി പേർ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.
കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി 2022 രൂപീകരിച്ചു; അവധിക്കാല ക്ലാസുകൾ ജൂണ്‍ രണ്ടാംവാരം
12:09 AM May 27, 2022 | Deepika.com