ഷിക്കാഗോ: ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവവിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ അംഗങ്ങളുടെ മക്കളായ ഹൈസ്കൂൾ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള 2022ലെ ഹൈസ്കൂൾ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷ അവാർഡ് നിർണയ കമ്മിറ്റി അംഗങ്ങൾക്ക് അയച്ചു കൊടുക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. അപേക്ഷാർഥികൾ 2022ൽ ഹൈസ്കൂൾ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. ജിപിഎ, എസിടി അഥവാ എസ്എറ്റി സ്കോറുകൾ, പാഠ്യേതര മേഖലകളിലെ മികവുകൾ എന്നീ ത്രിതല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പുരസ്കാര നിർണയം നടത്തുക. കൂടാതെ അപേക്ഷാർഥികളുടേയോ, അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവർത്തനങ്ങളിലുള്ള പങ്കാളിത്തവും ഒരു അധിക യോഗ്യതയായി പരിഗണിക്കുന്നതായിരിക്കും.
പുരസ്കാര ജേതാക്കൾക്ക് മാത്യു വാച്ചാപറന്പിൽ സ്മാരക ക്യാഷ് അവാർഡും, പ്രശസ്തി ഫലകവും, റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ പൗരോഹിത്യ സുവർണ ജൂബിലി ക്യാഷ് അവാർഡും പ്രശസ്തിഫലകവും സമ്മാനമായി നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Cherian Madappat,630-453-0491,cmadappat@gmail.com
Carmel Thomas: 224-688-0952,carmelthomas111@gmail.com
Sebastian Thomas: 601-715-2229,thomas_sbstn@yahoo.com
എസ്ബി അസംപ്ഷൻ അലുംമ്നി വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു
10:18 PM May 26, 2022 | Deepika.com