പ്രൈമറി തെരഞ്ഞെടുപ്പിൽ ട്രംപ് പിന്തുണച്ച പ്രമുഖ സ്ഥാനാർഥിക്ക് ഏറ്റ വൻ പ്രഹരമാണ് പെർഡ്യുവിന്റെ പരാജയം.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ ഇംഗിതത്തിനു വഴങ്ങിയ റിപ്പബ്ലിക്കൻ ഗവർണറാണ് കെംപെന്നു ട്രംപ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണു ജോർജിയ. ഡമോക്രറ്റിക് ഗവർണർ സ്ഥാനാർഥിയായി സ്റ്റേയ്സി ഏബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ നിലവിലുള്ള ഗവർണർ കെംപിനു തന്നെയായിരിക്കും വിജയം. പെർഡ്യുവിന്റെ പരാജയം ട്രംപിന്റെ 2022 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിനു മങ്ങൽ ഏൽപിച്ചിട്ടുണ്ട്.