ചെയർമാൻ സാജൻ വർഗീസ് നേതൃത്വം നൽകിയ പരിപാടിയിൽ ഓണം ചെയർമാൻ ജീമോൻ ജോർജ് സ്വാഗതം അരുളി. ജനറൽ സെക്രട്ടറി റോണി വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. പെൻസിൽവാനിയ പൊളിറ്റീഷൻ സാം ഒറോപെസ, പന്പ അസോസിയേഷൻ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷൻ പ്രസിഡന്റ് ജോബി ജോർജ്, മാപ്പ് അസോസിയേഷൻ പ്രതിനിധി ഷാലു പുന്നൂസ്, ഫ്രണ്ട്സ് ഓഫ് തിരുവല്ല പ്രതിനിധി ജോർജ് ജോസഫ്, മേള അസോസിയേഷൻ പ്രസിഡന്റ് ജോർജി കടവിൽ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.
ഏഷ്യാനെറ്റ് അമേരിക്ക ഈ ആഴ്ച പരിപാടിയിലൂടെ 250 എപ്പിസോഡ് തികച്ച കൃഷ്ണ കിഷോറിന് ചടങ്ങിൽ പ്രത്യേക ആദരവ് നൽകുകയുണ്ടായി.
വൈസ് ചെയർമാൻ വിൻസറ്റ് ഇമ്മാനുവേൽ വിശിഷ്ടാധികളെ സദസിനു പരിചയപ്പെടുത്തി. വൈസ് ചെയർ ആൻഡ് കോർഡിനേറ്റർ ജോണ് സാമുവേൽ ടിക്കറ്റ് കിക്ക് ഓഫ് പരിപാടികൾക്ക് ചുക്കാൻ പിടിച്ചു. ഓണാഘോഷത്തിന് വേണ്ടിയുള്ള കലാ പരിപാടികൾക്ക് ഒരുക്കങ്ങൾ തുടങ്ങിയതായി പ്രോഗ്രാം കോർഡിനേറ്റർ ബെന്നി കൊട്ടാരം അറിയിച്ചു. 101 പേരടങ്ങുന്ന മെഗാ തിരുവാതിര ഈ വർഷവും നടത്തുമെന്ന് ആശ അഗസ്റ്റിൻ പ്രസ്താവിച്ചു. ട്രസ്റ്റീ ഫിലിപ്പോസ് ചെറിയാൻ നന്ദി പ്രകാശനം നടത്തി. ഗാന സന്ധ്യയോടെ ചടങ്ങുകൾക്ക് തിരശീല വീണു.