ഫിലഡൽഫിയ: കോട്ടയം മാൻവെട്ടം മൂലേപ്പറന്പിൽ ചാക്കോ സിറിയക്കിന്റെ ഭാര്യ എലിസബത്ത് സിറിയക് (69) മേയ് 20 വെള്ളിയാഴ്ച്ച ഫിലഡൽഫിയായിൽ നിര്യാതയായി. പരേതരായ പന്തളം പട്ടംതാനത്തു മത്തായിയും അന്നമ്മയുമാണ് മാതാപിതാക്കൾ.
മക്കൾ: സിജി സിറിയക്, സ്റ്റെല്ല സന്തോഷ് (അയർലൻഡ്)
മരുമക്കൾ: ജെസി സിറിയക്, സന്തോഷ് വർഗീസ് (അയർലൻഡ്)
പി. എം. മാത്യു ഏകസഹോദരനും , അലിസ, ആൽബിയോണ്‍, അലക്സ്, അലൻ, അന്ന, ആരണ് എന്നിവർ കൊച്ചുമക്കളും.
പൊതുദർശനം: മേയ് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരമുതൽ ഏഴുവരെ സെന്റ് തോമസ് സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115). ഏഴുമുതൽ എട്ടു വരെ വിശുദ്ധ കുർബാന.
സംസ്കാരശൂശ്രൂഷകൾ: മേയ് 28 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ 9 വരെ പൊതുദർശനം. 9:00 മുതൽ ദിവ്യബലിയും, ശവസംസ്ക്കാരശൂശ്രൂഷകളും സീറോമലബാർ പള്ളിയിൽ. തുടർന്ന് ഭൗതിക ശരീരം ബെൻസേലത്തുള്ള റിസറക്ഷൻ സെമിത്തേരിയിൽ (5201 Humville Road, Bensalem PA 19020) സംസ്കരിക്കും.
മൂലേപ്പറന്പിൽ എലിസബത്ത് സിറിയക് ഫിലാഡൽഫിയായിൽ നിര്യാതയായി
07:39 PM May 25, 2022 | Deepika.com