കേളി കുടുംബവേദി യാത്രയയപ്പ് നൽകി

11:32 AM May 24, 2022 | Deepika.com
റിയാദ് : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കുടുംബവേദി അംഗം ധന്യ ഷൈൻ ദേവിന് കേളി കുടുംബവേദി യാത്രയയപ്പ് നൽകി. 11 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ധന്യ കൊല്ലം സ്വദേശിയാണ്. റിയാദ് ഷുമേസി ഹോസ്പിറ്റൽ നഴ്സിംഗ് ട്രെയ്നർ ആയ ധന്യ റിയാദിലെ അറിയപ്പെടുന്ന ഗായിക കൂടിയാണ്.

ബത്ഹയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കുടുംബവേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അനിരുദ്ധൻ, വിനോദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട് കുടുംബവേദിയുടെ ഉപഹാരം ധന്യക്ക് കൈമാറി. യാത്രയയപ്പ് ചടങ്ങിന് ധന്യ ഷൈൻ ദേവ് നന്ദി പറഞ്ഞു.