റസിഡൻസി നിയമം ലംഘിച്ചവര്‍ക്ക് പൊതുമാപ്പ്

09:56 PM May 19, 2022 | Deepika.com
കുവൈറ്റ് സിറ്റി : അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പു നൽകാൻ നീക്കമെന്ന് സൂചന. ആഭ്യന്തര മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായും റസിഡൻസി നിയമം ലംഘിച്ചവര്‍ക്ക് പിഴ അടച്ച് താമസ രേഖ ശരിയാക്കാനും ഒളിച്ചോട്ട കേസുകൾ തീർപ്പാക്കാന്‍ സമയപരിധി നിശ്ചയിക്കാൻ ശിപാർശ ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് അഹ്മദ് അൽ നവാഫ് അൽ സബാഹ്, നീതിന്യായ മന്ത്രി ജമാൽ അൽ ജലാവി, പിഎഎം ഉദ്യോഗസ്ഥർ എന്നിവർ തമ്മിൽ സ്വകാര്യ മേഖലയിലെ തൊഴിൽ നിയമലംഘനം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്.

രാജ്യത്ത് ഏകദേശം ഒന്നര ലക്ഷത്തോളം അനധികൃത താമസക്കാര്‍ ഉണ്ടെന്നാണ് കണക്കാന്നുന്നത്. കോവിഡ് കാലത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സ്പെഷൽ കാമ്പയിൻ പ്രകാരം 27,000 അനധികൃത താമസക്കാർ രാജ്യം വിട്ടതായും അധികൃതര്‍ വ്യക്തമാക്കി.