ഡാളസ്: മാര്‍ത്തോമാ ചര്‍ച്ച് നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷക സംഘം സൗത്ത് വെസ്റ്റ് സെന്റർ എ വാർഷിക സമ്മേളനം മേയ് 27 നു (വെള്ളി) രാത്രി എട്ടിനു സൂം കോൺഫറൻസ് വഴി .സംഘടിപ്പിക്കുന്നു.
2021 വര്‍ഷത്തെ വാർഷിക റിപ്പോർട്ടും കണക്കും പുതിയ വർഷത്തെ ബജറ്റും അവതരിപ്പിച്ചു പാസാക്കും . തുടർന്നു അധ്യക്ഷൻ അനുവദിക്കുന്ന വിഷയങ്ങളും ചർച്ചചെയ്യുമെന്നു സെക്രട്ടറി സജി ജോർജ് അറിയിച്ചു.
സൗത്ത് വെസ്റ്റ് സെന്ററിൽ (എ) ഉൾപ്പെടുന്ന എല്ലാ മാര്‍ത്തോമ ഇടവകളിലെയും പാരിഷ് മിഷൻ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർഥിച്ചു .
മാര്‍ത്തോമാ സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം മേയ് 27 ന്
02:45 PM May 16, 2022 | Deepika.com