ഒരു നഴ്സ് എന്ന നിലയിൽ രോഗികളുടെയും കുടുംബങ്ങളുടെയും അവർ ജീവിക്കുന്ന സമൂഹത്തിന്റെയും ന·യ്ക്കുവേണ്ടി അനന്യമായി ചെയ്ത സംഭാവനകളെ തിരിച്ചറിഞ്ഞു അംഗീകരിക്കുകയും ആദരിക്കുകയും മാതൃകകളെ പോഷിപ്പിക്കുകയും ചെയ്യുകയാണ് ഐനാനി ഈ അവാർഡ് വഴി ഉദ്ദേശിക്കുന്നത്. രോഗികളെ നേരിട്ട് പരിരക്ഷിക്കുന്ന ബെഡ് സൈഡ് ഒരു നഴ്സിനെയും അഡ്മിനിസ്ട്രേറ്റീവ് തലത്തിൽ വർത്തിക്കുന്ന ഒരാളെയും ആണ് ഇത്തവണ ഐനാനി അംഗീകരിച്ചത്.
വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിലെ ഹയ് റിസ്ക് മറ്റേർണിറ്റി വാർഡിലെ നഴ്സ് മാനേജരായ ലൈസി അലക്സ് കോവിഡ് പകർച്ചവ്യാധിയുടെ മൂർദ്ധന്യതയിൽ കോവിഡ് പിടിച്ച ഗർഭിണികളെയും ഉയർന്ന അപകടസാധ്യതകളിൽ ശിശുക്കളെ സുരക്ഷിതമായി പിറക്കുന്നതിന് സഹായിക്കുകയും ചെയ്ത ലൈസി, സ്റാഫിങിന്റെ കാര്യക്ഷമത വർധിപ്പിച്ചു കോവിഡ് രോഗികളുമായി മറ്റുള്ളവരുടെ സന്പർക്കം കുറയ്ക്കുന്നതിന് വിജയകരമായി നടപടികൾ എടുത്തിരുന്നു. മഹാവ്യാധിയുടെ ഉന്നതിയിൽ ഒരേ സമയം വിവിധ റോളുകൾ വഹിച്ചതു വഴി പലരെയും കോവിഡ് സന്പർക്കം തടയാൻ ലൈസിയ്ക്കു സാധിച്ചു. ഇക്കാര്യം ലൈസിയ്ക്കു ഹോസ്പിറ്റൽ അധികൃതരുടെയും സഹവർത്തികളുടെയും ആദരം പിടിച്ചു നൽകിയിരുന്നു.
ഭവനരഹിതരരായി തെരുവുകളിൽ കഴിയുന്നവരെ സഹായിക്കാനുള്ള സൂപ് കിച്ചണ്, ഫുഡ് പാൻട്രി തുടങ്ങിയ കമ്മ്യൂണിറ്റി സേവനങ്ങളിൽ ഐനാനിയുടെ സേവകരിൽ ഒരാൾ ആയി ലൈസി എപ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. ക്രീഡമോർ സൈക്കയാട്രിക് സെന്ററിൽ നഴ്സിംഗ് ഡയറക്ടറായ ഷൈല റോഷിൻ ആണ് നഴ്സ് എക്സെല്ലെൻസ് അവാർഡ് നേടിയ രണ്ടാമത്തെയാൾ.
ജോലിയോടുള്ള സമർപ്പണവും പ്രതിബദ്ധതയും സഹാനുഭൂതിയിലും അറിവിലും അധിഷ്ഠിതമായ രോഗികൾക്ക് നൽകിയ പരിപാലനം വഴി സ്റ്റാഫ് നഴ്സ്, നഴ്സ് മാനേജർ, വൂണ്ട് കെയർ നഴ്സ്, നഴ്സിംഗ് സൂപ്പർവൈസർ, അസോസിയേറ്റ് ഡയറക്റ്റർ ഓഫ് നഴ്സിംഗ് എന്നീ ഒൗദ്യോഗിക പടവുകൾ കയറിയ ഷൈല ഇപ്പോൾ അവിടത്തെ ഡയറക്റ്റർ ഓഫ് നഴ്സിംഗ് ആണ്. രോഗികളുടെ സമഗ്രമായ ആശ്വാസത്തിനും ക്ഷേമത്തിനും ഗവേഷണങ്ങളിലൂടെ ലഭ്യമായ തെളിവുകളുടെയും വ്യക്തിപരമായ പരിഗണകളുടെയും അടിസ്ഥാനത്തിൽ ആയിരിക്കണം ഓരോ വ്യക്തിക്കുമുള്ള ഉള്ള പരിപാലന ഉപാധികളെന്ന് ശക്തമായി വാദിക്കുന്നളാണ്് ഷൈല.
ഐനാനിയുടെ എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ചെയർ എന്ന നിലയിൽ നഴ്സുമാർക്ക് തുടർ വിദ്യാഭ്യാസ ക്രെഡിറ്റുകൾ കിട്ടുന്ന പല എഡ്യൂക്കേഷൻ സെമിനാറുകൾ സംഘടിപ്പിക്കുന്നതിന് ഷൈല നേതൃത്വം നൽകുകയും പാനൽ സ്പീക്കർ ആയി വർത്തിക്കുകയും ചെയ്തിട്ടുണ്ട്. ചേംബർലൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2018-ൽ അഡ് വാൻസ് പ്രാക്ടീസ് ലീഡര്ഷിപ് ട്രാക്കിൽ ഡിസ്റ്റിംഗ്ഷനോടെയാണ് ഷൈല ഡോക്ടർ ഓഫ് നഴ്സിംഗ് പ്രാക്ടീസ് ഡിഗ്രി കരസ്ഥമാക്കിയത്.
ന്യൂയോർക്കിലെ ഫ്ളോറൽ പാർക്ക് ടൈസണ് സെന്ററിൽ നടന്ന ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നഴ്സസ് ഡേ ആഘോഷ വേളയിൽ പ്രസിഡന്റ് ഡോ. അന്നാ ജോർജിൽ നിന്ന് ലൈസി അലക്സും ഡോ. ഷൈല റോഷനും അവാർഡ് സ്വീകരിച്ചു.