ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ്അഡ്വ. വർഗീസ് കെ. ജോണ്(81) ഷിക്കാഗോയിൽ അന്തരിച്ചു. മുൻ പ്രസിഡന്റിന്റെ നിര്യാണത്തിൽ അസോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷയതിൽ കൂടിയ യോഗം അനുശോചനം രേഖപ്പെടുത്തി.
കോട്ടയം, കുമരകം സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ മറിയക്കുട്ടി ചേർപ്പുങ്കൽ കോയിക്കൽ കുടുംബാംഗമാണ്. ജോസഫ്(ഒൗസേപ്പച്ചൻ) കോയിക്കൽ(ഷിക്കാഗോ), തോമസ്(സിബി) കോയിക്കൽ(ഷിക്കാഗോ), ആനി തെക്കേക്കര(ഷിക്കാഗോ) എന്നിവർ പരേതന്റെ ഭാര്യ സഹോദരങ്ങളാണ്.
മേയ് 17 ചൊവ്വാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ പൊതുദർശനം കൊളോണിയൽ ഫ്യൂണറൽ ഹോം(Colonial Funeral Home, 8025 w.golf Rd, Niles, IL-60714)) വച്ച് നടത്തുന്നതും മേയ് 18 ബുധനാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ സെന്റ് കാതറിൻ കാത്തലിക് ചർച്ചിൽ(St. Catherine Catholic church, 3535 Thornwood Ave, Glenview, IL) വച്ച് ഒരു മണിക്കൂർ പൊതുദർശനത്തിനുശേഷം മൃതസംസ്കാര ശുശ്രൂഷകൾ നടത്തുന്നതാണ്. തുടർന്ന് മേരി ഹിൽ കാത്തലിക് സെമിത്തേരിയിൽ(Maryhill Catholic Cemetery 8600 N. milwaukee Ave, niles, IL) മൃതദേഹം സംസ്കരിക്കുന്നതുമാണ്.
അഡ്വ. വർഗീസ് കെ. ജോണിന്റെ നിര്യാണത്തിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ അനുശോചിച്ചു
09:52 PM May 15, 2022 | Deepika.com