വനിത വേദി വാർഷിക സമ്മേളനം മേയ് 15ന്
11:09 PM May 12, 2022 | Deepika.com
കുവൈറ്റ്: കുവൈറ്റിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റിന്റെ വനിത വിഭാഗം കൂട്ടായ്മയായ കെജെപിഎസ് വനിത വേദിയുടെ വാർഷിക സമ്മേളനം മേയ് പതിനഞ്ച് ഞായറാഴ്ച വൈകിട്ട് 7 മുതൽ സൂമിൽ ചേരുന്നു. കുവൈറ്റിലെ വിവിധ മേഖലകളിലായി പത്തു യൂണിറ്റുകളിലുമുള്ള വനിത പ്രവർത്തകർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. കഴിഞ്ഞ വർഷ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കുകയും പുതിയ വർഷ ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും.