കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു. അടുത്ത സർക്കാർ രൂപീകരിക്കുന്നത് വരെ കെയർടേക്കറായി തുടരുവാൻ അമീർ നിർദ്ദേശിച്ചു. ഗവണ്മെന്റിന്റെ രാജി സ്വീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അമീരി ദിവാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
അമീറിൻറെ തീരുമാനം ദേശീയ അസംബ്ലിയെ അറിയിക്കും. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കാനുള്ള ദേശീയ സംവാദത്തിന്റെ ഭാഗമായി നേരത്തെ കുവൈറ്റ് മന്ത്രിസഭ പുനഃസംഘടപ്പിച്ചിരുന്നു. പുതിയ സർക്കാരിലെ മന്ത്രിമാർക്കെതിരെയും നിരന്തരം കുറ്റവിചാരണ നോട്ടീസ് സമർപ്പിക്കപ്പെട്ടതിനെ തുടർന്നാണ് സർക്കാർ രാജിവച്ചത്. ഏപ്രിൽ 5 നായിരുന്നു കിരീടാവകാശി പ്രധാനമന്ത്രിയിൽ നിന്ന് സർക്കാരിൽ നിന്നുള്ള രാജിക്കത്ത് സ്വീകരിച്ചത്.
കുവൈറ്റ് സർക്കാരിന്റെ രാജി അമീർ സ്വീകരിച്ചു
12:37 AM May 11, 2022 | Deepika.com