കൽപ്പറ്റ: കുവൈറ്റ് വയനാട് അസോസിയേഷൻ വിദ്യാകിരണ്‍-2023 പദ്ധതിയിൽ ജില്ലയിലെ നിർധന കുടുംബങ്ങളിൽനിന്നു തെരഞ്ഞെടുത്ത 130 വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി. ജില്ലാ സ്പോർട്സ് കൗണ്‍സിൽ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സ്ഥാപക പ്രസിഡന്റും വിദ്യാകിരണ്‍ കണ്‍വീനറുമായ റോയി മാത്യു അധ്യക്ഷത വഹിച്ചു. എബി പോൾ, മിനി കൃഷ്ണ, ജോജോ ചാക്കോ, ജസ്ന മൻസൂർ, മേഴ്സി കുഞ്ഞുമോൾ, ലെനി തോമസ് എന്നിവർ പ്രസംഗിച്ചു.
സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ലളിത സംഗീതത്തിൽ രണ്ടാം സ്ഥാനം നേടിയ പെരിക്കല്ലൂരിലെ എയ്ഞ്ചലീന റംസിയെ അനുമോദിച്ചു. അസോസിയേഷൻ മുൻ പ്രസിഡന്റ് റംസി ജോണ്‍ സ്വാഗതവും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
കുവൈറ്റ് വയനാട് അസോസിയേഷൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു
07:15 AM Jun 11, 2023 | Deepika.com