വട്ടേക്കാട് എൻഎംസി എൽപി സ്കൂൾ ‘ഫസ്റ്റ് ബെസ്റ്റ് റെഗുലർ സ്കൂൾ’
07:00 AM Jun 11, 2023 | Deepika.com
മൂക്കന്നൂർ: വട്ടേക്കാട് എൻഎംസി എൽപി സ്കൂളിന്റെ 2022-23 അധ്യയന വർഷത്തിലെ സ്കൂൾ പ്രവർത്തന മികവുകളുടെ അടിസ്ഥാനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ എൽപി വിഭാഗത്തിൽ ഫസ്റ്റ് ബെസ്റ്റ് റെഗുലർ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ വികാരി ജനറാൾ റവ. ഡോ. വർഗീസ് പൊട്ടയ്ക്കലിൽനിന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ജിസ്ലറ്റ്, അധ്യാപക പ്രതിനിധികൾ, കുട്ടികൾ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ഫാ. പീറ്റർ കണ്ണമ്പുഴ, ഫാ. തോമസ് നങ്ങേലിമാലിൽ, ജസ്റ്റീസ് കെ. ഏബ്രഹാം മാത്യു മുതലായവർ സന്നിഹിതരായിരുന്നു.