ത​ത്ത​മം​ഗ​ലം സ്റ്റാ​ൻ​ഡി​ൽ ബ​സുക​ൾ ക​യ​റി തു​ട​ങ്ങി; ഇ​രി​പ്പി​ട​മില്ലാതെ യാ​ത്ര​ക്കാ​ർ വ​ല​യു​ന്നു

06:42 AM Jun 11, 2023 | Deepika.com
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ കയറിതു​ട​ങ്ങി​യെ​ങ്കി​ലുംഇ​രിപ്പി​ട​ങ്ങ​ളി​ല്ലാ​തെ കൈകു​ഞ്ഞു​ങ്ങളുമാ​യി യാ​ത്ര​ക്കാ​ർ വലയുന്നു.

ബ​സുക​ൾ സ്റ്റാ​ൻ​ഡി​ൽ വ​രാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​തി​ന​ക​ത്തു ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​രി​പ്പി​ട​ങ്ങ​ളെല്ലാം ​നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​രി​പ്പി​ട​ങ്ങ​ൾ സ്ഥാ​പി​ച്ച സ്ഥ​ലങ്ങ​ളി​ലെ​ല്ലാം പ്രാ​വി​ൻ കാ​ഷ്ഠം നി​റ​ഞ്ഞു കി​ട​പ്പാ​ണ്. ശു​ചീക​ര​ണം ന​ട​ത്താ​ത്തതി​നാ​ലാ​ണ് മാ​ലി​ന്യം കൂ​ടി​യി​രി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷം തുടങ്ങിയാൽ ബ​സ് കാ​ത്തുനി​ൽ​ക്കാ​ൻ സ്റ്റാ​ൻ​ഡ് മാ​ത്ര​മാ​ണ് ആ​ശ്ര​യം. കോ​ടി​ക​ൾ ചി​ല​വ​ഴി​ച്ച് ന​ഗ​ര​സ​ഭ നി​ർ​മിച്ച ബ​സ് സ്റ്റാ​ൻ​ഡ് ശു​ചീ​ക​ര​ണ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ട്.

എ​ല്ലാ മാ​സ​വും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യോ​ഗ​ത്തിൽ ​ബ​സ്‌​സ്റ്റാ​ൻ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ എ​ത്താ​റു​ണ്ട്. താ​ല്കാലി​ക പ​രി​ഹാ​ര​ത്തി​ന് വി​ക​സ​ന സ​മി​തി നി​ർ​ദേശം നല്​കാ​റു​ണ്ടെ​ങ്കി​ലും ഇ​തൊന്നും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ ല​ഹ​രി വ​സ്തു വി​ല്പ​ന​യ്ക്ക് എ​ത്തി​തു​ടങ്ങി​യ​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ സിസി ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും ആ​വ​ശ്യ​മുണ്ട്. സ്റ്റാ​ൻ​ഡി​ൽ ഹോം ഗാ​ർ​ഡി​നെ നി​യോ​ഗി​ച്ച് നീരീ​ക്ഷ​ണം ന​ട​ത്താ​ൻ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ന​ൽ​കി​യ നി​ർ​ദേ​ശ​വും ഇ​തു​വ​രേ​യും ന​ട​പ്പി​ലാ​യിട്ടില്ല.