ഈരാറ്റുപേട്ട: മധ്യവയസ്ക അടിയേറ്റു മരിച്ചു, ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റില്‍. തലപ്പലം അമ്പാറയില്‍ കല്ലുപുര കോണേല്‍ ഭാര്‍ഗവി(തങ്കമണി-48)യാണു മരിച്ചത്. ഒപ്പം താമസിച്ചിരുന്ന തലപ്പലം മേലമ്പാറ കൊച്ചുപുരയ്ക്കല്‍ കെ.ജി. ബിജുമോനാ(42)ണ് അറസ്റ്റിലായത്. രണ്ടു വര്‍ഷമായി ബന്ധുക്കളായ ഇരുവരും ബിജുവിന്റെ വീട്ടില്‍ ഒരുമിച്ചാണു താമസിക്കുന്നത്.
നിയമപരമായി വിവാഹിതരല്ല. ഇരുവരും വേറെ വിവാഹം കഴിച്ചിട്ടുണ്ട്. ഇന്നലെ ഇരുവരും ചേര്‍ന്നു മദ്യപിക്കുകയും തര്‍ക്കമുണ്ടാകുകയും ചെയ്തതായി പറയുന്നു. പുലര്‍ച്ചെ 2.30നു ഭാര്‍ഗവി കൊല്ലപ്പെടുകയായിരുന്നു. കന്പിപ്പാര എന്നിവകൊണ്ട് ഭാര്‍ഗവിക്ക് അടിയേറ്റിട്ടുണ്ട്.
വീട്ടമ്മ അടിയേറ്റു മരിച്ചു, യുവാവ് അറസ്റ്റിൽ
02:08 AM Jun 11, 2023 | Deepika.com