അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്ത് ആറാം വാർഡിൽ അതിരമ്പുഴ-പാറോലിക്കൽ റോഡിൽ റെയിൽവേ ഗേറ്റിനു സമീപം റോഡരികിൽ നിൽക്കുന്ന ചുവടു ദ്രവിച്ച മരം അപകട ഭീഷണിയുയർത്തുന്നു. വർഷങ്ങളായി ചുവടു ദ്രവിച്ച നിലയിലായിരുന്ന കാഞ്ഞിര മരം ഇപ്പോൾ തീർത്തും അപകടാവസ്ഥയിലാണ്.
ട്രെയിൻ കടന്നുപോകുന്നതിനു വേണ്ടി ഗേറ്റ് അടയ്ക്കുമ്പോൾ ഒട്ടേറെ വാഹനങ്ങൾ ഇവിടെ കാത്തു കിടക്കുന്നതാണ്. ഈ സമയത്ത് മരം നിലംപതിച്ചാൽ വലിയ അപകടത്തിന് സാധ്യതയുണ്ട്. മരം മുറിച്ചുനീക്കണമെന്ന് നാട്ടുകാർ ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. അപകട സാധ്യത കണക്കിലെടുത്ത് എത്രയും വേഗം മരം മുറിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്ന് വാർഡ് മെംബർ അമുദ റോയി ആവശ്യപ്പെട്ടു.
റെയിൽവേ ഗേറ്റിനു സമീപം നിലംപൊത്താറായി ഒരു മരം
02:08 AM Jun 11, 2023 | Deepika.com