എ​സ്.​പി. പി​ള്ള അ​നു​സ്മ​ര​ണ​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ​വും നാളെ

02:08 AM Jun 11, 2023 | Deepika.com
ഏ​റ്റു​മാ​നൂ​ർ: ഹാ​സ്യ​സ​മ്രാ​ട്ട് എ​സ്.​പി. പി​ള്ള അ​നു​സ്മ​ര​ണ​വും വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര വി​ത​ര​ണ​വും നാളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഏ​റ്റു​മാ​നൂ​ർ ഹി​ന്ദു​മ​ത​പാ​ഠ​ശാ​ല ഹാ​ളി​ൽ ന​ട​ക്കും. എ​സ്.​പി. പി​ള്ള സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ലൗ​ലി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തേ​ക്കി​ൻ​കാ​ട് ജോ​സ​ഫ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ഡ്വ. കെ. ​സു​രേ​ഷ് കു​റു​പ്പ്, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് ഇ.​എ​സ്. ബി​ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ ബീ​ന ഷാ​ജി, ര​ശ്മി ശ്യാം, ​ഏ​റ്റു​മാ​നൂ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. തോ​മ​സ്, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ർ ഗ​ണേ​ഷ് ഏ​റ്റു​മാ​നൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര​വും ക​ലാ​പ്ര​തി​ഭ​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തും. ഏ​റ്റു​മാ​നൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ സ്റ്റേ​റ്റ്, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സി​ല​ബ​സു​ക​ളി​ൽ 10, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് / എ ​വ​ൺ ഗ്രേ​ഡ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കു​ന്ന​ത്.
അ​വാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ള്ള കു​ട്ടി​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം ബീ​ന ബി​ൽ​ഡിം​ഗി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ഗ​ത സം​ഘം ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 9947658895, 9495197350 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.