ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലില്‍ നെഫ്രോളജി റീനല്‍ ട്രാന്സ്പ്ലാന്റേഷന് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ നെഫ്രോളജി മെഡിക്കല്‍ ക്യാമ്പ് നാളെ മുതല്‍ 17 വരെ സംഘടിപ്പിക്കും.
മെഡിക്കല്‍ ക്യാമ്പില്‍ കണ്സള്ട്ടേഷന് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടാതെ ലാബ് സേവനങ്ങള്‍ക്കും റേഡിയോളജി സേവനങ്ങള്‍ക്കും 25ശതമാനം ഡിസ്കൗണ്ടും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കു ശസ്ത്രക്രിയയ്ക്ക് പ്രത്യേക ഡിസ്കൗണ്ട് നല്‍കുന്നതാണ്. ക്യാമ്പില്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോണ്‍ നമ്പര്‍: +91 - 894 335 3611, 0481 272 2100.
നെഫ്രോളജി റീനല്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗത്തില്‍ പ്രഗത്ഭരായ ഡോ. ഹരീഷ് കെ.ജി., ഡോ. ശബരിനാഥ് സി., ഡോ. ലെനികുമാര് ജോസഫ് എന്നിവരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്.
ക്യാമ്പിന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, അസോ.ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സക്കറിയ, സിസ്റ്റര്‍ മെറീന എസ്ഡി, പോള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
നെഫ്രോളജി മെഡിക്കല്‍ ക്യാമ്പ് ചെത്തിപ്പുഴയില്‍
01:59 AM Jun 11, 2023 | Deepika.com