ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനും 90.8 റേഡിയോ മീഡിയ വില്ലേജും ചേര്‍ന്ന് 2023 ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ പുരസ്കാരം നല്കി ആദരിച്ചു. മന്ത്രി വി. എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധക്ഷത വഹിച്ചു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപ്പറമ്പ്, 90.8 റേഡിയോ മീഡിയാ വില്ലേജ് സ്റ്റേഷന് ഡയറക്ടര്‍ ഫാ. ആന്റണി എത്തയ്ക്കാട്, സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷന്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ കെ. വിപിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു.
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു
01:59 AM Jun 11, 2023 | Deepika.com