ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പായിപ്പാട് പഞ്ചായത്തിലെ 15-ാം വാര്‍ഡ് ളായിക്കാട് ഗുരുമന്ദിരത്തിന് സമീപം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനംഗവും ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ മഞ്ജു സുജിത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച മിനി മാസ് ലൈറ്റ് നാടിനു സമര്‍പ്പിച്ചു. മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെംബര്‍ ഷൈനി ജോജോ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യോഗം ളായിക്കാട് ശാഖാ പ്രസിഡന്റ് പി.ജി. ശശി, സെക്രട്ടറി കെ.കെ. സന്തോഷ്കുമാര്‍, കെ.കെ. ഓമനക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
01:59 AM Jun 11, 2023 | Deepika.com