ഏത്തവാഴതൈകള് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു
01:55 AM Jun 11, 2023 | Deepika.com
കോതനല്ലൂര്‍: കോതനല്ലൂരില്‍ രണ്ടു മാസം പ്രായമെത്തിയ ഏത്തവാഴതൈകള് സാമൂഹ്യവിരുദ്ധര്‍ ഒടിച്ചു നശിപ്പിച്ചു. മലയിന്കുന്നേല് ബിജു, കൊടികുത്തിയേല്‍ മലയ്ക്കു സമീപം നടത്തിയ ഏത്തവാഴക്കൃഷിക്കു നേരേയാണ് അതിക്രമം നടന്നത്. 60 വാഴകള്‍ നട്ടതില്‍ പകുതിയിലേറേയും ചവുട്ടി നശിപ്പിച്ച നിലയിലാണ്. കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം. കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയതായി ബിജു പറഞ്ഞു.