വിദ്യാര്‍ഥികളെ ആദരിച്ചു
01:55 AM Jun 11, 2023 | Deepika.com
പെരുവ: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സിജോ സെബാസ്റ്റ്യന്‍, സുരേഷ് കൊച്ചുപുരയ്ക്കല്‍, മണ്ഡലം പ്രഭാരി ജോയി വര്‍ഗീസ്, മുളക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജീഷ് കുറുമഠത്തില്‍, സന്തോഷ് പുന്നയ്ക്കല്‍, പി.വി. വിനീത്, അജിത്ത് കീഴൂര്‍, സി.വി. കുമാരന്, ജോബിന് യോഹന്നാന് എന്നിവര്‍ പങ്കെടുത്തു.