തിടനാട്: തിടനാട് പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പള്ളിചപ്പാത്ത്-പടിഞ്ഞാറെകുരിശ് റോഡിലെ ചപ്പാത്തിന് കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു. തിടനാട് പള്ളിയുടെ പിൻഭാഗത്തുനിന്ന് ഭരണങ്ങാനം റോഡിലെത്താനുള്ള റോഡാണിത്. നൂറുകണക്കിന് വിദ്യാർഥികളുൾപ്പടെ സഞ്ചാരിക്കുന്ന വഴിയാണിത്.
ചിറ്റാറിന് കുറുകെ റോഡിനെ ബന്ധിപ്പിക്കുന്ന ചപ്പാത്തിന് ഉയരം കുറവാണ്. മഴക്കാലം ആരംഭിക്കുമ്പോഴേ ഇതിനു മുകളിലൂടെ ആറ് കവിഞ്ഞൊഴുക്കും. ചപ്പാത്തിന് കൈവരിയില്ലാത്തത് അപകടഭീഷണി വർധിപ്പിക്കുന്നു. പഞ്ചായത്ത് ഓഫീസിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ചപ്പാത്ത് സ്ഥിതി ചെയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡായിട്ടു പോലും അധികൃതർക്കു പരാതി നൽകിയിട്ടും അനുകൂല തീരുമാനമെടുത്തില്ലെന്നാണു നാട്ടുകാർ പറയുന്നത്.
കൈവരിയില്ല, ചപ്പാത്തിൽ അപകടഭീഷണി
01:46 AM Jun 11, 2023 | Deepika.com