ചെമ്മലമറ്റം: സ്കൂൾ ഉച്ചഭക്ഷണത്തിനു വാഴക്കുലകൾ നൽകി വിദ്യാർഥികൾ. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ വിദ്യാർഥികളാണ് സ്കൂൾ വർഷാരംഭത്തിൽതന്നെ ഉച്ചഭക്ഷണത്തിന് നാടൻ വാഴക്കുലകൾ നൽകിയത്. കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കൃഷി ചെയ്ത വിവിധയിനം വാഴക്കുലകളാണ് ഇപ്പോൾ വിളവെടുപ്പിന് തയാറായത്.
ഞാലിപ്പൂവൻ, പാളയംതോടൻ, റോബസ്റ്റ തുടങ്ങി വിവിധയിനം വാഴകൾ കൃഷിത്തോട്ടത്തിലുണ്ട്. അവിയൽ, സാമ്പാർ, തോരൻ തുടങ്ങി വിവിധ വിഭവങ്ങൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നൽകുന്നു.
ഹെഡ്മാസ്റ്റർ സാബു മാത്യു, ജിജി ജോസഫ്, പ്രിയാമോൾ, വി.സി. ജോജി, മാത്യു ജോർജ്, സി. തോമസ്, സെബാസ്റ്റ്യൻ മാത്യു, സിനു ജോസഫ്, ഷാജി കോട്ടയിൽ എന്നിവർ വിളവെടുപ്പിനു നേതൃത്വം നൽകി.
ഉച്ചഭക്ഷണത്തിന് വാഴക്കുലകൾ നൽകി വിദ്യാർഥികൾ
01:46 AM Jun 11, 2023 | Deepika.com