കുറവിലങ്ങാട്: സെന്റ്് മേരീസ് സ്കൂളുകളില്നിന്ന്് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് നല്കി ഭാരത് മാത കോളജ് ആദരിച്ചു. സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഭാരത് മാത കോളജ് ഡയറക്ടര്‍ ജോസഫ് പുതിയിടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍, പഞ്ചായത്ത് പ്രസിഡന്റ്് മിനി മത്തായി, പഞ്ചായത്തംഗങ്ങളായ ജോയ്സ് അലക്സ്, ജാന്‍സി തോനാശേരില്, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ സുനില്‍ ജോസഫ്, മരിയന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബിജു താന്നിക്കത്തറപ്പില് എന്നിവര്‍ പ്രസംഗിച്ചു.
എ പ്ലസ് ജേതാക്കളെ ആദരിച്ചു
01:46 AM Jun 11, 2023 | Deepika.com