കാ​ലാ​വ​സ്ഥ​യ​റി​യാം ഇ​നി കോ​ള​നിസ്കൂ​ളി​ൽ

01:46 AM Jun 11, 2023 | Deepika.com
മു​ക്കൂ​ട്ടു​ത​റ: ഇ​ന്ന​ലെ രാ​വി​ലെ പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർഥിക​ളാ​യ മീ​ര, ഐ​ശ്വ​ര്യ, ഷാ​നു എ​ന്നി​വ​ർ സ്കൂ​ളി​ൽ ന​ൽ​കി​യ അ​റി​യി​പ്പ് ഇ​ങ്ങ​നെ... ദി​നാ​ന്ത​രീ​ക്ഷ സ്ഥി​തി വാ​ർ​ത്ത​യി​ലേ​ക്ക് ഏ​വ​ർ​ക്കും സ്വാ​ഗ​തം, ഇ​ന്ന് 2023 ജൂ​ൺ 09 തീ​യ​തി രാ​വി​ലെ ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ് ടൈം 11.00 ​മ​ണി. 24 മ​ണി​ക്കൂ​റി​ലെ കു​റ​ഞ്ഞ താ​പ​നി​ല 24 ഡി​ഗ്രി സെ​ൽ​ഷ്യ​സ്. ഉ​യ​ർ​ന്ന താ​പ​നി​ല 29 ഡി​ഗ്രി സെ​ൽ​ഷ്യ​സ്.

അ​ന്ത​രീ​ക്ഷ ഈ​ർ​പ്പം 73 ശ​ത​മാ​നം. ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​മാ​യ ആ​കാ​ശം. 25.6 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽനി​ന്നു വീ​ശു​ന്ന കാ​റ്റി​ന്‍റെ ശ​രാ​ശ​രി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 0.49 കി​ലോ​മീ​റ്റ​റാ​ണ്. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ മാ​ത്രം കേ​ട്ടി​ട്ടു​ള്ള കാ​ലാ​വ​സ്ഥ വി​വ​ര​ണം ഇ​താ​ദ്യ​മാ​യി സ​ഹ​പാ​ഠി​ക​ളി​ൽനി​ന്ന് വി​ശ​ദ​മാ​യി നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ.

വെ​ച്ചൂ​ച്ചി​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ആ​ദ്യ​മാ​യി ഇ​ന്ന​ലെ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ നൂ​റി​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷാ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ 250 പ്രാ​ദേ​ശി​ക ദി​നാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ന​ലെ കോ​ള​നി സ്കൂ​ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

മ​ഴ​യും മ​ഴ​യു​ടെ അ​ള​വും മാ​ത്ര​മ​ല്ല അ​ടു​ത്ത മ​ണി​ക്കൂ​റി​ൽ എ​ത്ര മ​ഴ പെ​യ്തേ​ക്കു​മെ​ന്നും കാ​റ്റി​ന്‍റെ ശ​ക്തി എ​ത്ര തോ​തി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​വ​ചി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെം​ബ​ർ ര​മ ദേ​വ​പാ​ൽ, പ്രി​ൻ​സി​പ്പ​ൽ ശ്രീ​ജ ശ്രീ​ധ​ർ, സ​മ​ഗ്ര​ശി​ക്ഷാ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ഡോ. ​ലെ​ജു പി ​തോ​മ​സ്, ബി​പി​സി ഷാ​ജി എ ​സ​ലാം, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. പ്ര​കാ​ശ്, ഹെ​ഡ്മാ​സ്റ്റ​ർ ഇ​ൻ ചാ​ർ​ജ് റോ​ഷ​ൻ പീ​റ്റ​ർ, അ​നീ​ഷ് ദി​വാ​ക​ര​ൻ, ബി​ആ​ർ​സി കോ ​ഓ​ഡി​നേ​റ്റ​ർ ദീ​പ പ​ത്മ​നാ​ഭ​ൻ, ജോ​മോ​ൻ ജെ. ​പു​ല്ലാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.