കൊക്കയാർ: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടുകളും അട്ടിമറികളും തടയാൻ ഹൈക്കോടതിവിധിയെത്തുടർന്ന് ഇക്കുറി കർശന സുരക്ഷ ഉറപ്പാക്കും.
സമാധാനപരമായി വോട്ടെടുപ്പ് നടത്തുക, പോലീസ് സുരക്ഷ ഉറപ്പാക്കുക, തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കുക, വോട്ടർമാരുടെ ചിത്രങ്ങൾ പൂർണമായും ക്യാമറകളിൽ പകർത്തുക എന്നീ നിർദ്ദേശങ്ങൾ പാലിച്ചു വേണം ഇക്കുറി കൊക്കയാർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നടത്താനെന്ന് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.
യുഡിഎഫ് ചെയർമാൻ സണ്ണി ആന്റണി തുരുത്തിപള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിർദേശങ്ങൾ പാലിക്കുന്നതിനായി ഇടുക്കി ജില്ല പോലീസ് മേധാവി, പെരുവന്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, സഹകരണ ബാങ്ക് സെക്രട്ടറി എന്നിവർക്കാണ് ഹൈക്കോടതി നിർദേശം കൈമാറിയിരിക്കുന്നത്.
കൊക്കയാർ ബാങ്ക് തിെരഞ്ഞെടുപ്പ്: കർശന സുരക്ഷ ഉറപ്പാക്കണം
01:31 AM Jun 11, 2023 | Deepika.com