മുണ്ടക്കയം: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ വിജയപുരം രൂപത 25ന് നടത്തുന്ന ജനജാഗ്രത സദസിനു മുന്നോടിയായി സ്വാഗതസംഘം രൂപീച്ചു. മുണ്ടക്കയം സെന്റ് മേരീസ് പള്ളിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് റെജി ചാക്കോ,യൂണിറ്റ് ഡയറക്ടർ ഫാ. ടോം ജോസ്, രൂപത ഡയറക്ടർ ഫാ. ജോഷി, രൂപത പ്രസിഡന്റ് എബി കുന്നേപറമ്പിൽ, റെമിൻ രാജൻ എന്നിവർ പ്രസംഗിച്ചു.
റെജി ചാക്കോയെ ജനറൽ കൺവീനറായും വിവിധ കമ്മിറ്റികളിലേയ്ക്കായി ചാർലി കോശി, റെമിൻ രാജൻ, സൂസമ്മ മണ്ഡപത്തിൽ, ജോസഫ് ചാക്കോ, ലിജിനാ ഷിജു തുടങ്ങി 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ജനജാഗ്രത സദസ്; സ്വാഗതസംഘം രൂപീകരിച്ചു
01:31 AM Jun 11, 2023 | Deepika.com