വഞ്ചിയം: ഏരുവേശി പഞ്ചായത്തിലെ വഞ്ചിയത്ത് കാട്ടാനയിറങ്ങി. ചോലങ്കര ജോസിന്റെ പറമ്പിൽ ഇന്നലെ രാത്രി എട്ടോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കർണാടക വനത്തിൽ നിന്നും എട്ട് ആനകളാണ് വീണ്ടും കാടിറങ്ങി വന്നത്. ജോസിന്റെ പറമ്പിലെത്തിയ കാട്ടാന കൂട്ടത്തെ നാട്ടുകാർ പടക്കം പൊട്ടിച്ച് തുരത്തുകയായിരുന്നു. വ്യാഴാഴ്ചയം വഞ്ചിയത്തെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങിയിരുന്നു.
വഞ്ചിയത്തെ എരട്ടപ്ലാക്കല് തങ്കന്, തെക്കേവീട്ടില്‍ ബാബു, തോക്കടം ജോണി, കോട്ടി രവി, അമരക്കാട്ട് ജെയ്മോന്, അമരക്കാട്ട് കുട്ടായി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. വഞ്ചിയം ഭാഗത്ത് തൂക്കുവേലി ഇല്ലാത്തത് കാരണം കർണാടക ഫോറസ്റ്റിൽ നിന്നും ആന ഇറങ്ങി വരുന്നത് പതിവായിരുന്നു. ഒരു കുട്ടികൊമ്പനടക്കം എട്ടെണ്ണമാണ് കാടിറങ്ങിയത്. ആടാംപാറ ചന്ദനക്കാംപാറ ഭാഗത്ത് 11 അംഗ കാട്ടാനക്കൂട്ടം തൂക്കുവേലിക്കകത്ത് തന്നെയാണ് ഉള്ളത്.
വഞ്ചിയത്തും കാട്ടാനക്കൂട്ടം; എട്ട് ആനകളെ നാട്ടുകാർ തുരത്തി
01:02 AM Jun 10, 2023 | Deepika.com