പെരുമ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ വിമലശേരി എരുവാട്ടി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എരുവാട്ടിയിൽ എം.വി. ഗോവിന്ദൻ എംഎൽഎ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കൃഷ്ണൻ അധ്യക്ഷത വഹിക്കും. ചപ്പാരപ്പടവ്-വിമലശേര-എരുവാട്ടി- തേർത്തല്ലി റോഡിലെ വിമലശേരി മുതൽ എരുവാട്ടി വരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം 12 കോടി രൂപാ ചെലവിൽ മെക്കാഡിംഗ് ടാറിംഗ് നടത്തും.
ആദ്യ റീചായ ചപ്പാരപ്പടവ് വിമലശേരി റോഡ് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. അന്നുമുതൽ പ്രദേശവാസികളുടെ നിരന്തര ആവശ്യമാണ് ഇപ്പോൾ സഫലമാകുന്നത്.
റോഡിന്റെ ബാക്കി ഭാഗമായ എരുവാട്ടി-തേർത്തല്ലി റോഡ് ഇരിക്കൂർ നിയോജക മണ്ഡലത്തിൽ പെട്ടതാണ്. ഇതിനും മെക്കാഡം ടാറിംഗിന് അനുമതി ലഭിച്ചിട്ടുണ്ട്. പണി പൂർത്തിയായാൽ തേർത്തല്ലി ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് എളുപ്പത്തിൽ എത്താനാകും.
വിമലശേരി എരുവാട്ടി റോഡ് പ്രവൃത്തി ഉദ്ഘാടനം ഇന്ന്
01:02 AM Jun 10, 2023 | Deepika.com