ചെറുപുഴ: ചെറുപുഴ കാക്കേഞ്ചാലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. എളേരിത്തട്ട് സ്വദേശി അരുണി (24) നാണ് പരിക്കേറ്റത്.
ഇയാളെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ സംഭവ സ്ഥലത്തെത്തിയ കാറിൽ നാഷണൽ പെർമിറ്റ് ലോറിയും ഇടിച്ചു.
ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ചെറുപുഴ ഭാഗത്തുനിന്നും വരികയായിരുന്ന കാറും പാടിയോട്ടുചാൽ ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്കും തമ്മിൽ കാക്കേഞ്ചാൽ ശ്രീകൃഷ്ണ കളരി സംഘത്തിനു മുന്നിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ അരുൺ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
അപകട സ്ഥലത്ത് ചെറുപുഴയിൽ നിന്നെത്തിയ ടാക്സി കാറിൽ കാക്കേഞ്ചാൽ ഇറക്കമിറങ്ങി വരികയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും ഇടിച്ചു. കാറിന്റെ ഒരു വശത്തെ രണ്ട് ഡോറുകൾ തകർന്നു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ചെറുപുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി; ബൈക്ക് യാത്രികന് പരിക്കേറ്റു
01:02 AM Jun 10, 2023 | Deepika.com