വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

01:00 AM Jun 10, 2023 | Deepika.com
ഇ​രി​ട്ടി: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​മി​ക​ച്ച വി​ജ​യം നേ​ടി സം​സ്ഥ​ന ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​രി​ട്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു. വി​ജ​യോ​ത്സ​വം ഇ​രി​ട്ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​പി. ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. റി​ട്ട. പോ​ലി​സ് സു​പ്ര​ണ്ട് പ്രി​ൻ​സ് ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും സ​മ്മാ​ന​ദാ​ന​വും ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ എ​ൻ.​ഐ. ച​ന്ദ്രി​ക നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​ര​ഘു, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, പ്രി​ൻ​സി​പ്പ​ൽ കെ. ​ഇ. ശ്രീ​ജ, സ​ന്തോ​ഷ് കോ​യി​റ്റി, മു​ഖ്യാ​ധ്യാ​പി​ക ഷൈ​നി​ യോ​ഹ​ന്നാ​ൻ, ആ​ർ.​കെ. ഷൈ​ജു, കെ.​വി. സു​ജേ​ഷ് ബാ​ബു, പി.​വി. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ഐ​ജെ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. പ്ല​സ്ടു​വി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ജി പു​ഞ്ച​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ജ​യി​ക​ൾ​ക്ക് പു​ര​സ്കാ​ര വി​ത​ര​ണം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​ക​വും, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം എം.​എ​സ്. ശി​വ​നും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെംബ​ർ ജെ​സി ഉ​റു​മ്പി​ൽ, സ​ണ്ണി വ​ര​കി​ല്‍, മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​കെ. വ​ർ​ഗീ​സ്, പ്രി​യ തോ​മ​സ്, അ​നൂ​പ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.