പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
12:16 AM Jun 10, 2023 | Deepika.com
പഴയങ്ങാടി: പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു. പുതിയങ്ങാടി ബസ് സ്റ്റാൻഡിനു സമീപമുള്ള കെ.സി. ഷാഹിന (30) ആണ് മരിച്ചത്. വ്യാഴാഴ്ച പയ്യന്നൂരിലെ ഒരു ആശുപത്രിയിൽ ഒരു കുട്ടിക്ക് ജന്മം നൽകിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റുമക്കൾ: ശസിൻ, ആയിഷ. മാട്ടൂലിലെ കെ.എം. കുഞ്ഞാമദിന്റെ മകളാണ്. ഭർത്താവ്: നൗഷാദ് (പള്ളിക്കര).