ആലുവ: നിരവധി പരാതി ഉയർന്നിട്ടും പെരിയാറിലെ മണൽക്കൊള്ള തുടരുന്നതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മണൽ വഞ്ചികൾ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഫോണിൽ വിളിച്ചറിയിച്ചിട്ടും പോലീസ് മൂന്നുമണിക്കൂർ വൈകിയാണ് ശിവരാത്രി മണപ്പുറത്ത് എത്തിയതെന്ന് പ്രവർത്തകർ പരാതി പറഞ്ഞു.
അതിഥി തൊഴിലാളികളെ ഉപയോഗിച്ചാണ് മണൽ വാരൽ പെരിയാറിൽ നടക്കുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിച്ച് ഇവർ നീന്തി രക്ഷപ്പെട്ടു. മാഫിയ സംഘങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
മണപ്പുറത്തുനിന്ന് മണൽ വഞ്ചികൾ പിടികൂടി
11:56 PM Jun 09, 2023 | Deepika.com