കൊച്ചി: സംസ്ഥാനത്തെ ആതിഥേയ വ്യവസായ മേഖലയിലെ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ച ത്രിദിന പ്രദര്‍ശനം ഹോട്ടല്‍ടെക് കേരളയുടെ 12ാമത് പതിപ്പ് കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ സമാപിച്ചു.
ആദ്യരണ്ടു ദിവസം നടന്ന കേരളാ കലിനറി ചലഞ്ച് (കെസിസി), ഹൗസ്കീപ്പേഴ്സ് ചലഞ്ച് (എച്ച്കെസി) എന്നീ രണ്ടു വിഭാഗങ്ങളിലെ മത്സരങ്ങളിലും ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടി ക്രൗണ്‍ പ്ലാസ കൊച്ചി ഏറ്റവും മികച്ച കലിനറി സ്ഥാപനവും ഏറ്റവും മികച്ച ഹൗസ്കീപ്പിംഗ് സ്ഥാപനവുമായി തെരഞ്ഞെടുക്കപ്പെട്ടു.
ഹോട്ടല്‍ടെക് കേരള 2023 പ്രദര്‍ശനം സമാപിച്ചു
11:56 PM Jun 09, 2023 | Deepika.com