1.22 കോടിയുടെ സ്വർണവുമായി കൊച്ചിയിൽ നാലുപേർ പിടിയിൽ

11:52 PM Jun 09, 2023 | Deepika.com
നെ​ടു​മ്പാ​ശേ​രി : കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ല് യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 2207. 25 ഗ്രാം ​സ്വ​ർ​ണം പി​ടി​കൂടി. വി​പ​ണി​യി​ൽ ഇ​തി​ന് 1,21,83,965 രൂ​പ വി​ല​വരും. മ​ലേ​ഷ്യ​ൻ പൗ​ര​ത്വം ഉ​ള്ള ര​ണ്ട് വ​നി​ത​ക​ൾ അ​ട​ക്കം നാ​ല് യാ​ത്ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ കോ​ലാ​ലം​പു​രി​ൽ നി​ന്നാ​ണ് ഇ​വ​ർ കൊ​ച്ചി​യി​ൽ വ​ന്നി​റ​ങ്ങി​യ​ത്. എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗത്തിന്‍റെ സ​മീ​പ കാ​ല​യത്തെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണവേ​ട്ടയാണിത്.
എ​ല്ലാം വി​വി​ധ നി​റ​ങ്ങ​ൾ കൊ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​യി​രു​ന്നതിനാൽ ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇവ സ്വ​ർ​ണ​മാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യി​ല്ലെന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​​ർ പ​റ​ഞ്ഞു. ലി​ഷാ​ലി​നി, നാ​ഗ​രാ​ജേ​ശ്വ​രി, മ​തി​യ​ഴ​ക​ൻ, മു​ര​ളി സോ​മ​ൻ എ​ന്നീ യാ​ത്ര​ക്കാ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഇ​വ​ർ ത​മ്മി​ൽ ഒ​രു ബ​ന്ധ​വും ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​​ർ പ​റ​ഞ്ഞു.