കൽപ്പറ്റ: എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ 1197 മാർക്ക് നേടി ജില്ലയിൽ രണ്ടാമത് എത്തിയ അനുഷ പരമേശ്വരൻ, 1190 മാർക്ക് നേടിയ കെ.എസ്. അഭിനന്ദന, 90 ശതമാനത്തിൽ അധികം മാർക്ക് നേടിയവർക്കുമുള്ള ട്രോഫികൾ അദ്ദേഹം വിതരണം ചെയ്തു. അമേരിക്കയിലെ അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്നും ആസ്ട്രോ ഫിസിക്സിൽ റിസർച്ച് ഫെലോഷിപ്പ് ലഭിച്ച പൂർവ വിദ്യാർത്ഥിനി ഹർഷ പ്രദീപിനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ പദവിയിൽ 25 വർഷം പൂർത്തിയാക്കിയ എ.കെ. ബാബു പ്രസന്നകുമാറിനും വിജയികളായ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥി സംഘടന ഏർപ്പെടുത്തിയ പുരസ്കാരങ്ങളും വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് ഷാജി തദ്ദേവൂസ് അധ്യക്ഷത വഹിച്ചു.
വൈത്തിരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് പി.കെ. സുധാകരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, മാനന്തവാടി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ഡോ.പി. നാരായണൻകുട്ടി നായർ, ബത്തേരി താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡന്റ് ജയപ്രകാശ് നായർ, വാർഡ് കൗണ്‍സിലർ വിനോദ് കുമാർ, പൂർവ വിദ്യാർഥി സംഘടന പ്രസിഡന്റ് മോഹൻ രവി, ട്രഷറർ ഒ.എസ്. സതീഷ്, സ്റ്റാഫ് സെക്രട്ടറി പി.കെ. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ എൻഎസ്എസിൽ വിജയികളെ ആദരിച്ചു
11:44 PM Jun 09, 2023 | Deepika.com