പി​ണ​റാ​യി സ​ര്‍ക്കാ​ര്‍ കേ​ര​ള​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്നു: തി​രു​വ​ഞ്ചൂ​ര്‍

11:18 PM Jun 09, 2023 | Deepika.com
കോ​ട്ട​യം: സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം എ​ന്ന എ​സ്എ​ഫ്‌​ഐ​യു​ടെ മു​ദ്രാ​വാ​കൃ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ന്നും കേ​ര​ള​ത്തി​ലെ ഡി​ഗ്രി സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ വി​ല​യും നി​ല​വാ​ര​വും ത​ക​ര്‍ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് എ​സ്എ​ഫ്‌​ഐ​യു​ടെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ. യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​യോ​ഗം കോ​ട്ട​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​സ്എ​ഫ്‌​ഐ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് പ​രീ​ക്ഷ എ​ഴു​താ​തെ വി​ജ​യി​ക്കാ​നും കോ​ള​ജ് യൂ​ണി​യ​നി​ലേ​ക്ക് മ​ത്സ​രി​ക്കാ​തെ വി​ജ​യി​ക്കു​ന്ന​തി​നും സി​പി​എം ഒ​ത്താ​ശ​ചെ​യ്തു കൊ​ടു​ക്കു​ക​യാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ചു. പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം 20ന് ​ജി​ല്ല​യി​ലെ ഒ​ന്പ​ത് നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും അ​ഴി​മ​തി വി​രു​ദ്ധ സാ​യാ​ഹ്ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കും.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​ണ്‍വീ​ന​ര്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ്, പ്ര​ഫ. ഗ്രേ​സ​മ്മ മാ​ത്യു, തോ​മ​സ് ക​ണ്ണ​ന്ത​റ, വി.​ജെ. ലാ​ലി, ടി.​സി. അ​രു​ണ്‍, സാ​ജു എം. ​ഫി​ലി​പ്പ്, ത​മ്പി ച​ന്ദ്ര​ന്‍, ടി.​ആ​ര്‍. മ​ദ​ന്‍ലാ​ല്‍, ടോ​മി വേ​ദ​ഗി​രി, അ​സീ​സ് കു​മാ​ര​ന​ല്ലൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.