വിശുദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാളിനു കൊടിയേറി

11:15 PM Jun 09, 2023 | Deepika.com
ആ​ല​പ്പു​ഴ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ബോ​യ്‌​സ് ഹോ​മി​ൽ അ​ത്‌ഭുത ​പ്ര​വ​ർ​ത്ത​ക​നാ​യ വിശുദ്ധ ​അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളിനു ഡ​യ​റ​ക്ട​ർ ഫാ. ​തോ​ബി​യാ​സ് തെ​ക്കേ​പാ​ല​യ്ക്ക​ൽ കൊടിയേറ്റി. ആ​ല​പ്പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​ജ​യിം​സ് ആ​നാ​പ​റ​മ്പി​ൽ ദി​വ്യ​ബ​ലി​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു വൈ​കു​ന്നേ​രം 5.30നു ​ജ​പ​മാ​ല​യ്ക്കും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​ക്കും ഫാ. ​അ​ല​ൻ ലെ​സ്‌​ലി​ൻ പ​ന​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വ​വും ഫാ. ​യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ത്ത​യ്യി​ൽ വ​ച​ന​സ​ന്ദേ​ശ​ം ന​ൽ​കും. നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, തു​ട​ർ​ന്ന് ദി​വ്യ​ബ​ലി-​ഫാ. ജോ​ൺ ബ്രി​ട്ടോ ഒ​എ​ഫ്എം വ​ച​ന​സ​ന്ദേ​ശം- ഫാ. ​പോ​ൾ ജെ. ​അ​റ​ക്ക​ൽ.
തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല​യും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി- ആ​ല​പ്പു​ഴ രൂ​പ​ത വി​കാ​രി ജ​ന​റ​ൽ മോ​ൺ. ജോ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ. വ​ച​ന​സ​ന്ദേ​ശം ഫാ. ​അ​ല​ക്‌​സ് കൊ​ച്ചീ​ക്കാ​ര​ൻ​വീ​ട്ടി​ൽ. ഫാ. ​ബെ​ൻ​സി ക​ണ്ട​നാ​ട്ട് സ​ഹ​കാ​ർ​മിക​നാ​കും. തു​ട​ർ​ന്നു​ള്ള വേ​സ്പ​ര പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​മൈ​ക്കി​ൾ ജോ​ർ​ജ് നേ​തൃ​ത്വം വ​ഹി​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 13 നു രാ​വി​ലെ 11 മ​ണി​ക്കു​ള്ള ദി​വ്യ​ബ​ലി- ഫാ. ​ജോ​യി പ​ഴ​മ്പാ​ശേ​രി. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ഫാ. ​പ​യ​സ് ആ​റാ​ട്ടു​കു​ളം മു​ഖ്യ​കാ​ർ​മിക​ത്വം വ​ഹി​ക്കും. ഫാ. ​ഡെ​ൻ​സി ബെ​ഞ്ച​മി​ൻ കാ​ട്ടു​ങ്ക​ൽ, ഫാ. ​സേ​വ്യ​ർ ഫ്രാ​ൻ​സി​സ് കു​രി​ശി​ങ്ക​ൽ, ഫാ. ​അ​ൽ​ഫോ​ൻ​സ് കൊ​ല്ലാ​പറ​മ്പി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ന് ഫാ. ​ഗ്രേ​ഷ്യ​സ് സാ​വി​യോ വി​ക്ട​ർ നേ​തൃ​ത്വം വ​ഹി​ക്കും. അ​ന്നേ​ദി​നം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചോ​റൂ​ട്ടി​ന് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ എ​ല്ലാ​ദി​വ​സ​വും ദി​വ്യ​ബ​ലി​ക്കു ശേ​ഷം വിശുദ്ധ ​അ​ന്തോ​നീസിനോ​ടു​ള്ള നൊ​വേ​ന ഉ​ണ്ടാ​യി​രി​ക്കും.