ചങ്ങനാശേരി: സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള മാമോദീസാത്തൊട്ടിയുടെ ആശീര്‍വാദം മാര്‍ അപ്രേമിന്റെ തിരുനാളായ ഇന്ന് രാവിലെ ഏഴിന്റെ വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആശീര്‍വദിക്കും.
കത്തീഡ്രല്‍ ദേവാലയങ്ങളില്‍ മുതിര്‍ന്നവരുടെ നിമഞ്ജിതസ്നാനത്തിന് ഉപയുക്തമായ മാമ്മോദീസാത്തൊട്ടികള് നിര്‍മിക്കണമെന്ന സീറോ മലബാര്‍ കൂദാശക്രമത്തിലെ നിര്‍ദേശമനുസരിച്ചാണ് ഈ ക്രമീകരണം നടത്തുന്നത്. ദേവാലയകവാടത്തിന്റെ വലതുവശത്ത് എട്ടുപട്ട രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ചാപ്പലിലെ അഷ്ടമുഖങ്ങളുള്ള മാമ്മോദീസാത്തൊട്ടിയിലാണ് മുതിര്‍ന്നവര്‍ക്ക് വെള്ളത്തില്‍ ഇറങ്ങിനിന്ന് മാമ്മോദീസാ സ്വീകരിക്കാനുള്ള ക്രമീകരണം ഉണ്ടാക്കിയിരിക്കുന്നത്. മാമ്മോദീസയുടെ പുരാതന രീതി ഇതായിരുന്നു.
ക്രിസ്തീയ സംഖ്യാശാസ്ത്രമനുസരിച്ച് പൂര്‍ണതയുടെ പ്രതീകമായ ഏഴിനുശേഷം വരുന്ന എട്ട് പുതുജീവിതത്തിന്റെ പ്രത്യേകമാണ്. നോഹിന്റെ പെട്ടകത്തില്‍നിന്ന് എട്ടുപേര്‍ പുതുജീവനിലേക്ക് പ്രവേശിച്ചതിനെയും ഇത് പ്രതീകവത്കരിക്കുന്നു.
ഈശോയുടെ മാമ്മോദീസയുടെ ഐക്കണ്‍ സ്ഥാപിച്ചിരിക്കുന്ന ബേസ് മാമ്മോദീസ എന്ന അറിയപ്പെടുന്ന ഈ മാമ്മോദീസാലയത്തില് ജ്ഞാനസ്നാനവ്രത നവീകരണത്തിനും അവസരം ഉണ്ടായിരിക്കും. പുതുജീവിതത്തിന്റെ സുവിശേഷ സൗരഭത്തെ സൂചിപ്പിക്കുന്ന പുഷ്പാലങ്കാരചിത്രങ്ങളും അഷ്ടമുഖങ്ങളില് വരച്ചുചേര്‍ത്തിരിക്കുന്നു.
ഫൊറോനായിലെ വിവിധ അജപാലനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടിയാണ് ഫൊറോനാ കാര്യാലയവും ഗസ്റ്റ് റൂമുകളും സജ്ജമാക്കിയിരിക്കുന്നത്. നിര്‍മാണ ജോലികള്‍ക്ക് വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, കൈക്കാരന്മാരായ ടോമിച്ചന് അയ്യരുകുളങ്ങര, ബാബു കളീക്കല്‍, ടോമിച്ചന് ആലഞ്ചേരി, അസിസ്റ്റന്റ് വികാരിമാരായ ഫാ. ലിപിന്‍ തുണ്ടുകളം, ഫാ. ജസ്റ്റിന് തൈക്കളം, ഫാ. റ്റിജോ പുളിക്കപ്പടവില്‍, പാരീഷ്കൗണ്‍സില്‍ സെക്രട്ടറി സോണി കരിമറ്റം എന്നിവര്‍ നേതൃത്വംനല്കി. ആര്‍ക്കിടെക്ട് ജോണ്‍ കോച്ചേരി രൂപകല്പന ചെയ്ത് ആര്‍ക്കിടെക്ട് റോഹന്‍ അയ്യരുകുളങ്ങരയാണ് ഇവയുടെ നിര്‍മാണതിന് നേതൃത്വം നല്‍കിയത്.
മുതിര്‍ന്നവരുടെ മാമ്മോദീസത്തൊട്ടിയും ഫൊറോനാ കാര്യാലയവും പൂര്‍ത്തിയായി
01:15 AM Jun 09, 2023 | Deepika.com