കോട്ടയം: കര്‍ഷകരില്‍നിന്നു സംഭരിച്ച നെല്ലിന്റെ വില കൃഷിക്കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ച ഏകദിന ഉപവാസ സമരം മാറ്റിവച്ചു. അഞ്ചുദിവസത്തിനകം മുഴുവന്‍ കൃഷിക്കാരുടെയും പണം നല്‍കുമെന്ന മന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രഖ്യാപനം മാനിച്ചാണ് സമരം മാറ്റിവച്ചത്.
10 ദിവസത്തിനകം കൃഷിക്കാരുടെ മുഴുവന്‍ പണവും കൊടുത്തുതീര്‍ത്തില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പിലും കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസും സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.
20നു നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ ജനകീയ സദസിനേക്കുറിച്ച് ആലോചിക്കുന്നതിന് ഇന്നു വൈകുന്നേരം നാലിന് കോട്ടയം ഡിസിസി ഓഫീസില്‍ ജില്ലാ നേതൃയോഗം ചേരും.
യുഡിഎഫ് ഏകദിന ഉപവാസ സമരം മാറ്റിവച്ചു
01:15 AM Jun 09, 2023 | Deepika.com