മാട്ടറ: പ്രകൃതി സ്നേഹികൾ ഇതൊന്നും കാണാതെ പോകരുത്. മാട്ടറയ്ക്ക് അടുത്ത കാലാങ്കിയിലെ കോളിത്തട്ട് പ്രദേശങ്ങളിലെ ക്വാറികൾ നിയമം കാറ്റിൽ പരത്തി പശ്ചിമ ഘട്ടത്തിലെ മലനിരകൾ ഇടിച്ചു നിരത്തുന്ന ഭീകര കാഴ്ചയാണിത്.
ഉളിക്കൽ പഞ്ചായത്തിലെ അതിമനോഹര ടൂറിസ്റ്റ് ഹബ്ബായി മാറേണ്ടിയിരുന്ന കാലാങ്കി- കോളിത്തട്ട് പ്രദേശങ്ങൾ ക്വാറി മാഫിയയുടെ പിടിയിൽപെട്ടത്തോടെ ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
ക്വാറികൾ പൊതുവഴിയിൽ നിന്ന് 50 മീറ്റർ അകലം പാലിക്കണം എന്ന നിയമത്തെ കാറ്റിൽ പറത്തി റോഡിൽ നിന്ന് മൂന്നു മീറ്റർ അകലത്തിൽ നൂറ് മീറ്ററോളം ആഴത്തിലാണ് പാറ പൊട്ടിച്ച് മാറ്റുന്നത്.
നിരവധി വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഉള്ള കാ ലാങ്കിയിലെ ടുറിസത്തിന്റെ അനന്ത സാധ്യതകൾക്ക് മുകളിലാണ് ക്വാറി മാഫിയ പിടി ഉറപ്പിച്ചിരിക്കുന്നത്.
വീണ്ടും ഒരു മഴക്കാലം ആരംഭിക്കാനിരിക്കെ ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും വഴിവയ്ക്കാവുന്ന അനധികൃത ഖനനമാണ് ഇവിടെ നടക്കുന്നത്.
നിരവധി തവണ പരാതി നൽകിയിട്ടും പഞ്ചായത്തും അധികൃതരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രകൃതിയെ ചൂഷണം ചെയ്ത് കോടികൾ കൈക്കലാക്കാൻ ഒരുങ്ങുന്ന കാട്ടാളാർത്തിയിൽ എരിഞ്ഞുതീരുന്നത് നമ്മൾ തന്നെയാണ് ഇത്തരം രാജ്യദ്രോഹികൾ അറിയാതെ പോകുന്നു.
ആർത്തിപൂണ്ട് ക്വാറി മാഫിയ; കനിവുതേടി കാലാങ്കി മല
01:06 AM Jun 09, 2023 | Deepika.com