കണ്ണൂർ: ട്രഷറി വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് എല്ലാ സർവീസ് പെൻഷൻകാരും സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദേശം ഏറേ പ്രയാസം സൃഷ്ടിക്കുന്നതാണ്.
കഴിഞ്ഞ വർഷം സത്യവാങ്മൂലം മൂലം നല്കിയവരും വീണ്ടും നല്കണമെന്ന വാദം വിചിത്രമാണെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
സാക്ഷികളും പെൻഷണറായിരിക്കണമെന്ന ചില ട്രഷറികളിൽ നിന്നുള്ള നിർദേശം അനാവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തതവരുത്തി മസ്റ്ററിംഗ് സമയത്ത് സത്യവാങ്മൂലം വാങ്ങുന്നതിനുള്ള സാഹചര്യം ഉണ്ടാക്കിയില്ലെങ്കിൽ പെൻഷൻകാരെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. മോഹനനും സെക്രട്ടറി കെ.സി. രാജനും അറിയിച്ചു.
സർവീസ് പെൻഷൻകാരെ ബുദ്ധിമുട്ടിക്കരുത്: കെഎസ്എസ്പിഎ
01:06 AM Jun 09, 2023 | Deepika.com