ശ്രീകണ്ഠപുരം: പാതയോരങ്ങളിൽ തണലിനൊപ്പം ഫലസമൃദ്ധിയും വിളയിക്കുക എന്ന ലക്ഷ്യത്തോടെ ചെങ്ങളായി പഞ്ചായത്ത്. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തളിപ്പറന്പ്-ഇരിട്ടി സംസ്ഥാന പാതയോരത്ത് ഹൈബ്രിഡ് പ്ലാവിൻ തൈകൾ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
നാലു വർഷംകൊണ്ട് വരെ കായ്ക്കുന്ന ഉയരം കുറഞ്ഞ പ്ലാവിൻ തൈകളോടൊപ്പം വിയറ്റ്നാം സൂപ്പർ ഏർലി, സൂര്യ, ഗ്രേ33, മട്ടൻ വരിക്ക, സീഡ് ലെസ്സ് ജാക്ക് എന്നീ ഇനങ്ങളും നട്ടു പിടിപ്പിക്കും.
പാതയോര സൗന്ദര്യവത്കരണവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
വൃക്ഷത്തൈകളുടെ പരിപാലനത്തിന് വാർഡ്തല കമ്മിറ്റികളെ ചുമതലപ്പെടുത്തുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് അംഗം കെ.പി. അബ്ദുൾ സത്താർ, കെ.സി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ചെങ്ങളായിയിലെ പാതയോരങ്ങളിൽ ഹൈബ്രിഡ് പ്ലാവുകൾ തണലൊരുക്കും
01:04 AM Jun 09, 2023 | Deepika.com