കണ്ണൂർ: വൈസ്മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജണൽ കൺവൻഷൻ ഉദ്ഘാടനവും പുതിയ ഡയറക്ടർ മൈക്കിൾ കെ. മൈക്കിളിന്റെ സ്ഥാനാരോഹണ ചടങ്ങും 10ന് വൈകുന്നേരം അഞ്ചിന് മട്ടന്നൂർ നസ്മാ പാലസ് ഹോട്ടലിൽ നടക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ പ്രസിഡന്റ് വി.എ.എ. ഷുക്കൂർ സ്ഥാനമേറ്റെടുക്കുന്നവർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
മുൻ ഇന്റർനാഷണൽ കൗൺസിൽ അംഗം ആന്റോ കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തും. അടുത്ത വർഷത്തെ ഇന്റർനാഷണൽ കൗൺസിൽ അംഗം പിൽസൺ ലൂയിസ് വിവിധ പ്രോജക്ടുകളുടെ ഉദ്ഘാടനം നിർവഹിക്കും. റീജണൽ വർക്ക് ബുക്കിന്റെ പ്രകാശനം ഇന്റർനാഷണൽ കൗൺസിൽ യുവ മെംബർ നിരഞ്ജന ബിമൽ നിർവഹിക്കും.
പുതുതായി സ്ഥാനമേറ്റെടുക്കുന്ന റീജണൽ കാബിനറ്റ് അംഗങ്ങളെ ടി.കെ. രമേഷ്കുമാർ പരിചയപ്പെടുത്തും. പത്രസമ്മേളനത്തിൽ മൈക്കിൾ കെ. മൈക്കിൾ, ടി.കെ. രമേഷ് കുമാർ, സി.വി. ഹരിദാസൻ, കെ.വി. പ്രശാന്ത്, രാജേഷ് ഗോപാൽ എന്നിവർ പങ്കെടുത്തു.
വൈസ്മെൻ വെസ്റ്റ് ഇന്ത്യ റീജണൽ കൺവൻഷൻ
01:04 AM Jun 09, 2023 | Deepika.com