കോട്ടയം: ഇന്ത്യന്‍ റബർ ഗവേഷണകേന്ദ്രത്തില്‍ ഇന്തോ-ഫ്രഞ്ച് സെന്റര്‍ ഫോര്‍ ദി പ്രൊമോഷന് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ടില്‍ ജൂണിയര്‍ റിസര്‍ച്ച് ഫെലോ ആയി താത്കാലികാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ക്ക് ബയോടെക്നോളജി, അഗ്രിക്കള്‍ച്ചര്‍, ബോട്ടണി, മൈക്രോബയോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തരബിരുദമോ എം.ടെക്കോ ഉണ്ടായിരിക്കണം. 2023 ഏപ്രില്‍ 30ന് 30 വയസ് കഴിയാന്‍ പാടില്ല. മോളിക്യുലര്‍ ബയോളജി, ബയോ ഇന്‍ഫോര്‍മാറ്റിക്സ് അനാലിസിസ്, കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്നിവയിലുള്ള പരിചയം അഭിലക്ഷണീയം. താത്പര്യമുള്ളവര്‍ ബയോഡേറ്റ സഹിതം അസിസ്റ്റന്റ് സെക്രട്ടറി, ഇന്ത്യന്‍ റബര്‍ ഗവേഷണ കേന്ദ്രം, പുതുപ്പള്ളി, കോട്ടയം എന്ന വിലാസത്തില്‍ 23ന് ലഭിക്കത്തക്കവണ്ണം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubber board.org.in സന്ദര്‍ശിക്കുക.
ജൂണിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
11:49 PM Jun 08, 2023 | Deepika.com