കോട്ടയം: ജില്ലാ കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റു. ഇന്നലെ രാവിലെ 10നു കളക്ടറേറ്റില്‍ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു.
എഡിഎമ്മില്നിന്നാണ് ചുമതലയേറ്റെടുത്തത്. ഭര്‍ത്താവും എറണാകുളം ജില്ലാ കളക്ടറുമായ എന്‍.എസ്.കെ. ഉമേഷ്, പിതാവ് കെ.ആര്. വേലൈച്ചാമി, അമ്മ എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂണ് എന്നിവരും വി. വിഘ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.
കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സര്‍വീസില്‍നിന്നു വിരമിച്ചതിനേത്തുടര്‍ന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി. വിഘ്നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറാണ്. കെടിഡിസി എംഡിയായും കോളീജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുന്‍ഗണനാ വിഷയങ്ങളറിയാന്‍
ജനാഭിപ്രായം തേടും
കോട്ടയം: ജില്ലയിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത് ഏതെന്നു കണ്ടെത്താന്‍ ജനാഭിപ്രായം തേടുമെന്നും സാമൂഹികമാധ്യമങ്ങള്‍ വഴി അതിനായി കാമ്പയിന് ആരംഭിക്കുമെന്നും പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി പറഞ്ഞു. ഓരോ മേഖലയിലും എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് ജനങ്ങളില്‍നിന്ന് വിവരം തേടുമെന്നും കളക്ടര്‍ പറഞ്ഞു.
വി.വിഘ്നേശ്വരി ജില്ലാ കളക്ടറായി ചുമതലയേറ്റു
11:46 PM Jun 08, 2023 | Deepika.com